04

Saturday

April    2020

മാര്‍ബിള്‍ ഇറക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ മരിച്ചു

Tuesday,12 Nov 2019 02:02 PM IST

പാലക്കാട്: കോട്ടായിയിൽ  ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു.  ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. 

കണ്ടെയ്‌നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്  സംഭവം. മാര്‍ബിളിന് ഇടയില്‍ കുരുങ്ങിയ ഇരുവരും തത്സമയം മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News