വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു…
തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്…
വൈദികനെ കുത്തിയശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിരച്ചിൽ തുടരുകയാണ്. ആഴ്ചകൾക്ക് മുൻപ് ജോണിക്ക് എതിരെ ഫാദർ അച്ചടക്കനടപടി സ്വികരിച്ചിരുന്നു.ഇതാണ് കൃത്യം നടത്താൻ ഇയാളെ പ്രേരിപ്പിച്ചത് എന്ന് സംശയിക്കുന്നു.
ഇന്ന് ഉച്ചയോടെ കാലിലും തുടയിലും കുത്തേറ്റ ഫാദർ രക്തം വാർന്നു മരിച്ചു എന്നാണ് പ്രാഥമിക വിവരം .