വ്യാഴം പതിനൊന്നു

162 0

വ്യാഴം പതിനൊന്നു

അച്ചടക്കകത്തിനു പേരുകേട്ട സ്കൂളിൽ നിന്നും അവർ പത്താം ക്ലാസ്സ്‌ പാസ്സായി…
അവർ ഇരട്ടകളായിരുന്നു,  ആണും പെണ്ണും
Highersecondary വിദ്യഭ്യാസം ഒരു പക്കാ ഗവണ്മെന്റ് സ്കൂളിലായിരുന്നു…

ഇങ്ങേനെയും പഠിക്കാം ഇങ്ങേനെയും സ്കൂളിൽ പോകാമെന്നൊക്കെ മാതാപിതാക്കൾക്ക് കാണിച്ചു കൊടുത്ത 2വർഷങ്ങൾ….

+2 കഴിഞ്ഞപ്പോൾ പെണ്ണിനെ വീട്ടുകാർ നഴ്സിംഗ് പഠിക്കാൻ മംഗലാപുരത്തു ചേർത്തു….
പെണ്പിള്ളരെ അത് പഠിച്ചാൽ  മതിയത്രെ..

എന്താവണം ഏത് കോഴ്സ് പഠിക്കണം എന്നൊന്നും ചെക്കന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല….
അവസാനം ചെക്കനേയും വീട്ടുകാർ മംഗലാപുരത്തു ചേർത്തു…
ചെക്കനെ ആയുർവേദ doctor ആക്കാനായിരുന്നു വീട്ടുകാരുടെ പ്ലാൻ….

പക്ഷെ ചെക്കന് പോകാൻ പറ്റീല്ല…
ഒരാഴച്ചക്കുള്ളിൽ ഫീസ്‌ അടക്കാൻ പറഞ്ഞു. അടച്ചില്ല. പോയില്ല.

പെണ്ണിന് മംഗലാപുരത്തു ക്ലാസ്സ്‌ തുടങ്ങി..
ചെക്കൻ വീട്ടിലായി..

ചെക്കൻ പലേ കോഴ്‌സുകളെക്കുറിച്ചും അന്വേഷിച്ചു….
ഒന്നും ചെക്കന് ബോധിച്ചില്ല..

കുറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ ചെക്കന് ഒരു കാര്യം ബോധ്യായി..

ഈ ലോകത്ത് ഒരു കോഴ്സ് പഠിച്ചിട്ടും കാര്യമില..

ജീവിക്കാൻ ഇതിന്റെ ഒന്നും ആവശ്യമില്ല….

എഞ്ചിനീയറിംഗ് പാസ്സായവരും, ഡിഗ്രിക്ക് പോയവരും, diploma കോഴ്സ് ചെയ്തവരും, എന്തിനു തോറ്റവർക്കും എല്ലാവർക്കും ഒരേ പോലുള്ള ജീവിതം….

ഒന്ന് ചിന്തിച്ചാൽ ഇതിനെക്കാൾ വ്ത്യസ്തമായി ആർക്കും ജീവിക്കാനുമാകില്ല…

അങ്ങനെ ചെക്കൻ ഡിഗ്രിക്ക് പോകാൻ തീരുമാനിച്ചു….
പ്രശസ്തമായ പയ്യനൂർകോളേജിൽ പോകാൻ തീരുമാനിച്ചു…
ചെക്കന് സ്പോർട്സ് ക്വാർട്ട ഉണ്ട്…..
പക്ഷെ ഡിഗ്രിക്ക് പോകേണ്ട എന്നായി വീട്ടുകാർ…

ഡിഗ്രിക്കെ പോകൂ എന്ന് ചെക്കനും….

എന്നാൽ Bscപോകണം എന്നായി വീട്ടുകാർ…

Ba ക്ക് പോയാൽ മതി എന്നായിരുന്നു ചെക്കന്….

ചെക്കൻ പണ്ടേ നല്ലവണ്ണം വായിക്കുമായിരുന്നു….

ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ തന്നെ ഉറച്ചു….

എന്നിട്ടൊരു എഴുത്തുകാരനാകാം….

എഴുത്തുകാരെ കുറിച്ച് ചെക്കൻ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു….
മിക്കവാറും എല്ലാവരും സാഹിത്യം പഠിച്ചവർ….
പിന്നീടു സ്കൂൾ മാഷായി.. പത്രപ്രവർത്തകനായി..പത്രാധിപരായി..
അങ്ങനെ ആണ് പലരും എഴുത്ത് കരായതു…

ചെക്കന്റെ തല നേരെ നിക്കുന്നില്ല എന്നുപറഞ്ഞു വീട്ടുകാർ ഒരു ജോല്സ്യനെ കാണാൻ പോയി….

മോഡേൺ പെൺകുട്ടികൾ ലിപ്സ്ടിക് തേച്ച പോലെ മുറുക്കാൻ കൊണ്ട് ചുണ്ട് ചുവപ്പിച്ച ഒരു വൃദ്ധനായിരുന്നു ജോത്സ്യൻ….

ചുവന്ന ചാര് പുറത്തേക്കൊലിക്കുമ്പോൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ അതീവ ശ്രദ്ധാലുവായിരുന്നു അയാൾ…..

"ഈ ജനുവരില് രാഹു തീരും

പിന്നെ വ്യാഴം..

കൃഷ്ണനെ തന്നെ പിടിച്ചോ……

വ്യാഴം പതിനൊന്നിലും ഉണ്ട്.. ശുക്രൻ മാറിനിൽക്കും.

ഒന്നും നോക്കേണ്ട ചെക്കനെ ചെക്കന്റെ ഇഷ്ടത്തിന് വിടുക…
ഇവൻ പ്രശസ്തനാകും…
നിങ്ങളുടെ അഭിമാവും… "

അങ്ങനെ വീട്ടുകാർ സമ്മതിച്ചു

സാഹിത്യം പഠിക്കുന്നതിനു മുൻപ് തന്റെ അറിവിന്റെ മേഖല വർധിപ്പിക്കാൻ ചെക്കൻ തീരുമാനിച്ചു…
ചെക്കൻ പലേ പുസ്തകങ്ങളും വായിച്ചു….

അല്പം എഴുത്തും തുടങ്ങി…..

ഒന്നും പ്രസിദ്ധീകരിച്ചില്ല….

"ഇപ്പോഴെഴുതുന്നവയും പിന്നീട് എഴുതുന്നവയും വ്യാഴം പതിനൊന്നിൽ പ്രസിദ്ധീകരിക്കാം "

                                ശിവശങ്കർ –

Related Post

വിട

Posted by - Mar 8, 2018, 05:55 pm IST 0
വിട **** ഞാനും മടങ്ങുകയാണ് എന്റെ മൗനത്തിലേക്ക് എന്റെ മാത്രം സ്വപ്നങ്ങളിലേക്ക് ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല നീ എന്നിലെ മരണമാണ് ദുരാഗ്രഹത്തിന്റെ, കപടതയുടെ വാഗ്വിലാസം നിന്റെ…

വേർപാട്

Posted by - Apr 16, 2018, 07:38 am IST 0
വേർപാട് ചായുന്നു ശാഖകൾ, പറ്റുവള്ളികളും ദാഹാഗ്നിയിൽ വലയുന്നുവോ! കർമ്മബന്ധങ്ങൾ താളം തെറ്റീടവേ, കരൾ വെന്തു നോവുന്നു ജീവൻ പിടയുന്നു നേരിൻ പൊരുളറിയാതെ, വേരറുത്തു സ്വയം നേർവഴി നടക്കാതെ…

വെറുതെ

Posted by - Mar 15, 2018, 11:53 am IST 0
വെറുതെ പൂവിൻമടിയിലായുണ്ടുറങ്ങും  പൂമ്പാറ്റയായിടാനൊന്നു മോഹം പൂമ്പൊടിയേന്തി ,കവിത മൂളും കാർവണ്ടിൻ ചേലായ് മാറിയെങ്കിൽ ചുറ്റുംവലംവെക്കും ഭിക്ഷുകിയായ് ചുറ്റുവിളക്കിൻ തിരിതെളിയ്ക്കാൻ ചാരത്തണയും കുരുന്നു പെണ്ണായ് നാണംകുണുങ്ങുവാനേറെ മോഹം ഗോമതി…

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ…

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

Leave a comment