കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചതാര്
കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പിനി ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി പരാതി. ഈ കമ്പിനിയുമായി ബന്ധമുണ്ടെന്ന് പരസ്പ്പരം ആരോപിച്ച് കോൺഗ്രസും ബിജെപിയും കൊമ്പുകോർത്തു.
ബിജെപി എംപി യുടെ മകനാണ് കേംബ്രിജ് അനലിറ്റിക്കയുടെ ഒരു ഇന്ത്യൻ പങ്കാളി. ബിജെപി-ജെഡിയു കൂട്ട്കെട്ട് 2010ൽ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചിട്ടുണ്ട്. എത്ര ഇന്ത്യക്കാരുടെ വിവരങ്ങൾ കോണ്ഗ്രസ് കമ്പിനിക്ക് കൈമാറീട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. ഇങ്ങനെ ഇരുവരും കുറ്റം ആരോപിച്ചു കൊണ്ടിരിക്കുന്നു