ഇന്ന് വിഷു

192 0

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകളും വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കള്‍… കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി ഓട്ടുരുളിയിൽ കണിവെള്ളരിയും ഫലങ്ങളും…. കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണവിഗ്രഹവും കണി കണ്ടാണ് ഓരോ മലയാളിയും ഇന്നുണര്‍ന്നത്. മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങി കുട്ടികളും വിഷുവിനെ സമ്പന്നമാക്കി. സദ്യവട്ടം കഴിഞ്ഞ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷ നിമിഷങ്ങള്‍. 

ഇത്തവണ മേടം ഒന്നിന് സൂര്യോദയത്തിന് ശേഷമാണ് സംക്രമം എന്നതിനാലാണ് മേടം രണ്ടായ ഏപ്രില്‍ 15ന് വിഷുവെത്തുന്നത്. നിരയനരീതിയനുസരിച്ചുള്ള മേടസംക്രമം വരുന്നത് ഏപ്രിൽ 14 ന് രാവിലെ 8 മണി 13 മിനിറ്റിനാണ്. അങ്ങനെയാണ് ഇക്കൊല്ലത്തെ വിഷു മേടം രണ്ടിന് (ഏപ്രിൽ 15ന്) ആയത്.

 രാവും പകലും തുല്യമായി വരുന്ന ദിവസമാണ് യഥാർത്ഥ വിഷു. 

വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനതിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലു മണി മുതല്‍ ഏഴു മണിവരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.

വിഷുദിനമായ ഞായറാഴ്ച പുലര്‍ച്ചെ നാലിന് നടതുറന്ന് അയ്യപ്പനെ ആദ്യം കണികാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് ഭക്തര്‍ വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങി ദര്‍ശനപുണ്യം നേടി.

തുടർന്ന് ഉദയാസ്തമയപൂജ, പടിപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടക്കുന്നതോടെ വിഷു ഉത്സവത്തിന് സമാപനമാകും.

Related Post

ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി

Posted by - Apr 17, 2018, 03:03 pm IST 0
പെരുമ്പാവൂര്‍: നഗരത്തിലെ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി. തലയോട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നു പുലര്‍ച്ചെ 6.30 ഓടെ പി.പി. റോഡില്‍ പഴയ ബിവറേജ് ഔട്ട്ലെറ്റിനു സമീപത്തെ…

How Ink Is Made

Posted by - Jun 17, 2010, 06:05 pm IST 0
A Chief Ink Maker shows how colour and ink is created from the raw ingredients--powder, varnish, and passion. Everything designers…

Leave a comment