ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം : പൊലീസിനെ വെട്ടിലാക്കി പ്രധാന സാക്ഷിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

202 0

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്ന പൊലീസിന്റെ റിപ്പോര്‍ട്ടാണ് ഇതോടെ പൊളിഞ്ഞത്.

അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്നുമാണ് പ്രധാനസാക്ഷി ഗണേഷ് വ്യക്തമാക്കി. ശ്രീജിത്ത് അറസ്റ്റിലായ ആറിന് രാത്രി 11.03ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രവും പുറത്ത് വന്നു. 

ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയും ഇപ്പോള്‍ പുറത്തുവന്നു. അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ഈ ഫോട്ടോയില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. തുടര്‍ന്ന് വരാപ്പുഴ സ്‌റ്റേഷനില്‍ എത്തിച്ച ശ്രീജിത്തിനെ അവധിയില്‍ ആയിരുന്ന എസ്‌ഐ ദീപക് രാത്രിയില്‍ എത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിലാകാം മർദ്ദനമേറ്റതെന്നുമാണ് നിഗമനം. 

Related Post

ഗ്രാമങ്ങൾ പ്രകാശിച്ചു : മോദി വാക്ക് പാലിച്ചു 

Posted by - Apr 29, 2018, 11:16 am IST 0
മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യതി എത്തിയതോടെ എല്ലാഗ്രാമത്തിലും 1000 ദിവസത്തിനുള്ളിൽ വൈദ്യതി എത്തിക്കാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്.  ദിനദയാൽ…

സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ 

Posted by - Mar 7, 2018, 07:49 am IST 0
സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ  കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിന്റെ ഇമേജ് കൂട്ടാനും സർക്കാർ ചെലവിടാൻ പോകുന്നത് ൪൧…

പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം   

Posted by - Mar 9, 2018, 07:48 am IST 0
പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം  വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാലുവർഷമായി ചികിത്സയ്ക്ക് ഇന്നേവരെ ഒരു രൂപ പോലും മുടക്കിട്ടില്ല, എസ്…

കളിക്കാർക്ക് പാരിതോഷിക  തുക  നൽകുന്നതിൽ കാലതാമസമില്ല: കിരൺ റിജിജു

Posted by - Sep 5, 2019, 10:19 am IST 0
സോണിപത്: അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അത്ലറ്റുകൾക്ക് 'റിവാർഡ് തുക'  നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാൻ അവരെ…

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST 0
ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22…

Leave a comment