ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്ന് സർക്കാർ : സമരം ശക്തമായി നേരിടും

206 0

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്നും നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടർമാരുടെ ആരോപണം. 

സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സർക്കാർ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമാനിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. 

അതേസമയം അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി. ഇതിനിടെ ഐ എം എ ഇടപെട്ടുള്ള അനുനയശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Related Post

മോദിക്കും അമിത്ഷാക്കും ഇന്ത്യയെ പറ്റി മഹത്തരമായ  കാഴ്ചപ്പാട്-രത്തന്‍ ടാറ്റ

Posted by - Jan 16, 2020, 04:46 pm IST 0
ഗാന്ധിനഗര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്ത്യയെക്കുറിച്ച് അതി മഹത്തായ കാഴ്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍…

സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണത്തിന് കേന്ദ്രസർക്കാർ

Posted by - Sep 10, 2019, 10:32 am IST 0
ന്യൂ ഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽ നാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവായി . കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ…

മാനഭംഗക്കേസ്: ആള്‍ദൈവം പിടിയില്‍

Posted by - Sep 14, 2018, 07:47 am IST 0
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും…

കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

Posted by - Dec 20, 2019, 03:06 pm IST 0
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ് വിധിച്ചു .  പെണ്‍കുട്ടിയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.…

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST 0
ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന…

Leave a comment