ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പി.എസ്​.സി പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം

161 0

തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ​ക​രി​ല്‍ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ മാ​ത്രം (ക​ണ്‍​​ഫ​ര്‍​മേ​ഷ​ന്‍) പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചാ​ല്‍ മ​​തി​യെ​ന്ന്​ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍​വ​രുo. പ​രീ​ക്ഷാ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ല്‍ അ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും അ​പേ​ക്ഷ​ക​രാ​യ ഉ​ദ്യേ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍, ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​യ​തി​ക​ളെ​പ്പ​റ്റി െപ്രാ​ഫൈ​ലി​ലും എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും അ​റി​യി​പ്പ് ന​ല്‍​കും. ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ത​നി​ക്ക് ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ല​ഭി​െ​ച്ച​ന്ന അ​റി​യി​പ്പ് െപ്രാ​ഫൈ​ലി​ലും എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും ന​ല്‍​കും.

ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞാ​ല്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​യ അ​പേ​ക്ഷ​ക​ര്‍​ക്ക് മാ​ത്രം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ച്‌ ന​ല്‍​കു​ന്ന​തു​മാ​ണ് പു​തി​യ സം​വി​ധാ​നം. പ​രീ​ക്ഷാ​തീ​യ​തി​ക്ക് 70 ദി​വ​സം മുമ്പ്‌​ ആ ​തീ​യ​തി ഉ​ള്‍​ക്കൊ​ള്ളു​ന്ന പ​രീ​ക്ഷാ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്ന്​ ക​മീ​ഷ​ന്‍ അ​റി​യി​ച്ചു. ഇൗ ​ക​ല​ണ്ട​റി​ല്‍ ഓ​രോ പ​രീ​ക്ഷ​യു​ടേ​യും തീ​യ​തി​ക്കൊ​പ്പം ത​ന്നെ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നും (അ​താ​യ​ത് പ​രീ​ക്ഷാ തീ​യ​തി​ക്ക് മു​മ്പു​ള്ള 60 മു​ത​ല്‍ 40 ദി​വ​സ​ങ്ങ​ള്‍ വ​രെ), ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് (പ​രീ​ക്ഷാ​തീ​യ​തി​ക്ക് മു​മ്പ്‌​ 15 ദി​വ​സ​ങ്ങ​ള്‍ തു​ട​ങ്ങി പ​രീ​ക്ഷാ​തീ​യ​തി വ​രെ​യും) ഉ​ള്ള തീ​യ​തി​ക​ള്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും പ​രീ​ക്ഷാ​കേ​ന്ദ്രം ഒ​രു​ക്കി​യി​രു​ന്ന പി.​എ​സ്.​സി പി​ന്നീ​ട്​ ഹാ​ള്‍​ടി​ക്ക​റ്റ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ മാ​ത്ര​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി. ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യു​ന്ന​വ​രി​ല്‍ തന്നെ 40 ശ​ത​മാ​​ന​ത്തോ​ളം പ​രീ​ക്ഷ എ​ഴു​തു​ന്നി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക്ക് ല​ഭി​ച്ച െപ്രാ​ഫൈ​ല്‍ മെ​സേ​ജ് ഉ​ദ്യോ​ഗാ​ര്‍​ഥി ക​ണ്ടു​വെ​ന്ന​ത് മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം (തീ​യ​തി, സ​മ​യം ഉ​ള്‍​പ്പെ​ടെ) ഏ​ര്‍​പ്പെ​ടു​ത്തും.  കേ​ര​ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ടീ​ച്ച​ര്‍ (ജി​യോ​ഗ്ര​ഫി) ജൂ​നി​യ​ര്‍ ത​സ്​​തി​ക​യു​ടെ ഒ.​എ​ക്സ്​ വി​ഭാ​ഗ​ത്തി​നാ​യി മാ​റ്റി​െ​വ​ച്ച ഒ​രു​ഒ​ഴി​വി​ലേ​ക്ക് ര​ണ്ട് ത​വ​ണ എ​ന്‍.​സി.​എ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടും യോ​ഗ്യ​രാ​യ​വ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ മാ​തൃ റാ​ങ്ക് പ​ട്ടി​ക​യി​ലെ മ​റ്റ് പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വ് നി​ക​ത്തും.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​താ​ത്താ​ത്ത​ത്​ മൂ​ലം പ​രീ​ക്ഷാ​കേ​ന്ദ്രം ഒ​രു​ക്ക​ല്‍, അ​ധ്യാ​പ​ക​രെ സ​ജ്ജ​മാ​ക്ക​ല്‍, ചോ​ദ്യ​പേ​പ്പ​ര്‍ അ​ച്ച​ടി എ​ന്നി​വ​ക്കെ​ല്ലാ​മാ​യി വ​ന്‍ സാമ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്നു. എ​ഴു​താ​ത്ത​വ​ര്‍​ക്ക്​ പി​ഴ ഇ​ടാ​ന്‍ ആ​ലോ​ചിച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​കി​ട്ടി​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ വാ​ങ്ങു​ന്ന​ത്. ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കാ​ത്ത​വ​ര്‍​ക്ക്​ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്കി​ല്ല.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ല്‍ അ​നാ​ട്ട​മി സീ​നി​യ​ര്‍ ​െല​ക്ച​റ​ര്‍ (എ​ന്‍.​സി.​എ ധീ​വ​ര) (കാ​റ്റ​ഗ​റി ന​മ്പര്‍ 367/2018), മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഇ.​എ​ന്‍.​ടി അ​സി​സ്​​റ്റ​ന്‍​റ് പ്ര​ഫ​സ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 368/2018), മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഓ​ഫ്താ​ല്‍​മോ​ള​ജി സീ​നി​യ​ര്‍ ​െല​ക്ച​റ​ര്‍ എ​ന്‍.​സി.​എ മു​സ്​​ലിം (കാ​റ്റ​ഗ​റി ന​മ്ബ​ര്‍ 370/2018) എ​ന്നി​വ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. കേ​ര​ള മു​നി​സി​പ്പ​ല്‍ കോ​മ​ണ്‍ സ​ര്‍​വി​സി​ല്‍ ഇ​ല​ക്‌ട്രീ​ഷ്യ​ന്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 557/2017) സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ സ​യ​ന്‍​റി​ഫി​ക് അ​സി​സ്​​റ്റ​ന്‍​റ് (ഇ​ല​ക്േ​ട്രാ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്) കാ​റ്റ​ഗ​റി നമ്പ​ര്‍ 369/2018 റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
 

Related Post

നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും

Posted by - Oct 23, 2019, 08:47 am IST 0
ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്ന വാർഷിക നിക്ഷേപക ഫോറത്തിൽ പങ്കെടുക്കുന്നതിനാണ് മോദി എത്തുന്നത്. ഈമാസം…

മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്   

Posted by - Sep 25, 2018, 07:14 am IST 0
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയെ കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ച. -പ്രളയ ദുരിതം കരകയറാന്‍…

എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ അയോഗ്യയാക്കി

Posted by - Sep 20, 2019, 09:49 am IST 0
ന്യൂ ഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിരുന്ന  എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരം ഡല്‍ഹി…

അയോദ്ധ്യ കേസ് വിധിയിൽ തൃപ്തരല്ല,  പുനഃപരിശോധനാ ഹർജി പരിഗണയിൽ : സുന്നി വഖഫ് ബോർഡ്  

Posted by - Nov 9, 2019, 04:05 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ  സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം…

ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ് 

Posted by - Oct 3, 2019, 10:48 am IST 0
ലഖ്‌നൗ :  ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി…

Leave a comment