സിറിയയില്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം: നിഷേധിച്ച്‌ അമേരിക്ക

139 0

ദമാസ്‌കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. രാസാക്രണങ്ങളുണ്ടായ മേഖലയില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട ഏജന്‍സിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം റഷ്യയേയും ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടകുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയില്‍ ഭീതി ഉയരുകയാണ്. 

സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. ലെബനോന്‍ അതിര്‍ത്തിയില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി സ്‌കൈ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല.  അതിന് പിന്നാലെ റഷ്യന്‍ സൈനിക വ്യൂഹവും മേഖലയില്‍ എത്തിച്ചു. ലെബനോനില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 

അങ്ങിനെയെങ്കില്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ വ്യോമസേനയാകുമെന്നും അല്‍ മസ്ദാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് അമേരിക്കന്‍ സഖ്യസേന സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. അതേസമയം അമേരിക്ക ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. 

സിറിയയില്‍ രാസായുധാക്രമണമുണ്ടായ പ്രദേശങ്ങള്‍ നാളെ പരിശോധിക്കാമെന്ന് റഷ്യ സമ്മതിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.  ഹോസ് പ്രവിശ്യയിലെ സൈനിക നടപടി നിഷേധിച്ച്‌ പെന്റഗണ്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം രാസയുധാക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടം അമേരിക്ക ആക്രമിച്ചിരുന്നു.  എന്നാല്‍ മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്ന് സിറിയ അവകാശപ്പെടുന്നു. 

Related Post

പാക്കിസ്ഥാനില്‍ ബസപകടം; 17 മരണം  

Posted by - Oct 4, 2019, 10:59 am IST 0
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ കൂടാനിടയാക്കിയത്. മൃതദേഹങ്ങള്‍…

പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി

Posted by - Oct 28, 2018, 09:10 am IST 0
ടോക്കിയോ:രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.  ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക്…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Posted by - Jun 8, 2018, 11:10 am IST 0
ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും.…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

Leave a comment