ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

271 0

ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു. ആദിവാസി മേഖലയായ അമര്‍പുരിലാണ് സംഭവം. 

കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് മറ്റൊരു സിപിഐ എം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി ഐപിഎഫ് ടി ക്രിമിനല്‍ സംഘം ക്രൂരമായി തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയത്. 

അന്ന് രാത്രി തന്നെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടാക്രമിച്ച ഇവരുടെ ചവിട്ടേറ്റ് യുവതിയുടെ ഗര്‍ഭമലസിയിരുന്നു. സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു . 

ശരീരമാസകലം ഗുരുതര പരിക്കേറ്റ അജീന്ദര് കടുത്ത മര്‍ദ്ദനത്തിനും വിധേയനായി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. മേഖലയിലെ സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അജീന്ദര്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ്.

Related Post

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി

Posted by - Jan 19, 2020, 03:44 pm IST 0
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ  ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി.  സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും…

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Posted by - Nov 18, 2018, 02:18 pm IST 0
പമ്പ : ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക്…

ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ

Posted by - Mar 16, 2018, 09:09 am IST 0
ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം…

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും  

Posted by - May 26, 2019, 09:41 am IST 0
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ…

Leave a comment