പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

213 0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ബാങ്കിംഗ് സംവിധാനം തകര്‍ത്തു ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. നോട്ട് നിരോധനം നടത്തി 500-1000 രൂപ ജനങ്ങളുടെ കൈയില്‍ നിന്നും കൈക്കലാക്കി നീരവ് മോദിയുടെ കീശയില്‍ നിക്ഷേപിക്കുകയായിരുന്നു. 

നീരവ് മോദിയുമായും ചൊക്‌സിയുമായും നരേന്ദ്ര മോദിക്ക് അടുപ്പമുണ്ട്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപവെട്ടിച്ച്‌ നീരവ് മോദി കടന്നു കളഞ്ഞിട്ടും മോദി ഒരക്ഷരം സംസാരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദിക്ക് സഹായം ചെയ്തു നല്‍കിയതും ബാങ്കിംഗ് മേഖല തകരുന്നതിന് കാരണമായെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2016 നവംബറിലെ നോട്ട് നിരോധനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ കാത്തു നില്ക്കുകയാണ്. 

മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് വലിയനോട്ട് ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് എടിഎമ്മുകളില്‍ പണമില്ല. നീരവ് മോദി അടക്കമുള്ള പതിനഞ്ചോളം ആളുകള്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതു പോലുള്ള അച്ഛെ ദിന്‍ രാജ്യത്ത് ഉണ്ടായത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എല്ലാം ഇത് മോശം ദിനങ്ങളായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Related Post

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ  റിസോര്‍ട്ടിലേക്ക് മാറ്റി

Posted by - Nov 8, 2019, 01:20 pm IST 0
മുംബൈ:  മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പുറകെ  കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. എംഎല്‍എമാരില്‍ ചിലര്‍ക്ക്  പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ…

ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നു: രമേശ് ചെന്നിത്തല

Posted by - Dec 24, 2018, 02:07 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പൊലീസിനു മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവും ഇല്ലെന്നും ഇന്നലെയും ഇന്നും നടന്ന സംഭവങ്ങള്‍…

കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

Posted by - May 28, 2020, 06:07 pm IST 0
കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ…

ചെങ്ങന്നൂരിൽ എൽഡിഎഫ്  വേദിയിൽ ശോഭന ജോർജ്

Posted by - Mar 21, 2018, 11:25 am IST 0
ചെങ്ങന്നൂരിൽ എൽഡിഎഫ്  വേദിയിൽ ശോഭന ജോർജ്  എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശോഭന ജോർജ് എത്തിയത് വാർത്തയാകുന്നു. ചെങ്ങന്നൂരിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് വേദിയിൽ ആണ് ശോഭന ജോർജ്…

‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ

Posted by - Dec 4, 2018, 01:42 pm IST 0
കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്‌നം കോടതിയില്‍…

Leave a comment