ബ്ലൂവെയിൽ പിന്നാലെ അയേൺബട്ട്
ലോകമാകെ ഭീതി പരത്തിയ ബ്ലൂവെയിലിനു പിന്നാലെ അയേൺബട്ട് ഗെയിമുകൾ സൈബർ ലോകത്ത് വ്യാപിക്കുന്നു. അയേൺബട്ട് ഗെയിമാണിപ്പോൾ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയും ഒറ്റപ്പാലം സ്വദേശിയുമായ മിഥുൻ ഘോഷിന്റെ മരണത്തിനു കാരണമായത്. അയേൺബട്ട് എന്ന ഗെയിം മുന്നോട്ടുവെച്ച 24 മണിക്കൂറിനുള്ളിൽ 1624 കിലോമീറ്റർ ബൈക്ക് ഓടിക്കുകയെന്ന ടാസ്ക്കിൽ വിജയം കൈവരിക്കാൻ ശ്രമിക്കവെയാണ് ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചത്.
ടാസ്ക്ക് പൂർത്തിയാക്കാൻ വീട്ടുകാരോട് കോയമ്പത്തൂർ പോകുന്നുവെന്ന് പറഞ്ഞാണ് യാത്ര തുടങ്ങിയത് എന്നാൽ ഇന്നലെ രാവിലെ കർണാടകയിലെ ചിത്രദുർഗയിൽ വെച്ചാണ് മിഥുൻ മരിച്ചത്. മിഥുൻ താമസിച്ചിരുന്ന മൂറി പരിശോധിച്ചപ്പോൾ ഇയാൾ ഇത്തരം ഗെയിമുകൾക്ക് അടിമയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പലകുട്ടികളും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്.