സോഷ്യല്‍ മീഡിയ ഹര്‍ത്താൽ : അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

105 0

മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് കൊല്ലം സ്വദേശികളായ ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 20 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അതേസമയം, മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനും 'വോയ്‌സ് ഓഫ് ട്രൂത്ത്' ഗ്രൂപ്പില്‍ അഡ്മിനാണെന്ന് പോലീസ് പറഞ്ഞു. 

ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി അറിയിച്ചു. അന്വേഷണം ഹര്‍ത്താലാഹ്വാനത്തിനു പിറകിലെ ആര്‍ എസ് എസ് നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 
 

Related Post

ശബരിമല വിഷയം ; ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം

Posted by - Dec 4, 2018, 11:55 am IST 0
തിരുവനന്തപുരം : ഇടതു മുന്നണി ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം .യോഗത്തില്‍ വനിതാ മതില്‍…

എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ വീണ്ടും ആക്രമണം

Posted by - Nov 28, 2018, 03:07 pm IST 0
കൊല്ലം : എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ കൊട്ടാരക്കരയില്‍ വീണ്ടും ആക്രമണം .അക്രമികള്‍ സന്താനന്ദപുരം മന്നത്ത് പത്മനാഭന്റെ പ്രതിമയും ലെഡുവരുത്തുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു . എന്‍എസ്‌എസ്…

സ​രി​താ എ​സ്. നാ​യ​ര്‍​ക്ക് ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട് 

Posted by - Jul 10, 2018, 10:11 am IST 0
മൂ​വാ​റ്റു​പു​ഴ: കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ചു​ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല്‍ സ​രി​താ എ​സ്. നാ​യ​ര്‍​ക്കു ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട്.സ​രി​ത​ എ​സ്. നാ​യരു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

Posted by - Jan 2, 2019, 10:14 am IST 0
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം…

Leave a comment