തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

62 0

തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. 

ആയുര്‍വേദ ചികിത്സക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസം 14 നാണ് കാണാതായത്. സുഹൃത്തിനും സഹോദരിക്കുമൊപ്പമായിരുന്നു പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സക്കായാണ് ലിഗ ഇന്ത്യയിലെത്തിയത്. ചികിത്സ പുരോഗമിക്കുന്നതിനിടെ കാണാതാകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ഒരു മാസം പഴക്കമുള്ള മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായതിനാല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍. 

Related Post

സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

Posted by - Apr 21, 2018, 12:22 pm IST 0
ചേര്‍ത്തല: കോണ്‍ഗ്രസ്​ വാര്‍ഡ്​ പ്രസിഡന്‍റ്​ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന്​ വധശിക്ഷ. 2009 നവംബര്‍ 29നാണ്​…

തൊടുപുഴയിലെ മർദ്ദനം; കുട്ടിയുടെ നില അതീവ ഗുരുതരം

Posted by - Apr 6, 2019, 01:31 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍…

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

Posted by - Dec 30, 2018, 05:40 pm IST 0
പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. ജനുവരി…

Leave a comment