കോഴിക്കോട്: ബാലപീഡകര്‍ക്ക് വേണ്ടത് വധശിക്ഷയല്ലെന്നും, അവരെ കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍.
പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷയെ കാണേണ്ടത്, കുറ്റക്കാര്‍ക്ക് നന്നാകുവാനുള്ള അവസരം നല്‍കേണ്ടതാണെന്നും സമൂഹമാണ് പീഡകരെ നിര്‍മ്മിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബലാത്സംഗം ഒരു ലൈംഗീകമായ പ്രവൃത്തിയല്ലെന്നും, വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനമാണെന്നുമാണ് തസ്ലീമ പറയുന്നത്.