മകനെ മരണത്തിന് വിട്ട് കൊടുക്കാതെ മരണം ഏറ്റ് വാങ്ങി ഒരു അച്ഛൻ: പാലോട് നടന്ന ഈ അപകടം ആരുടേയും കരളലിയിപ്പിക്കും  

101 0

പാലോട്: തിരുവനന്തപുരം പാലോട് നിന്ന് കഴിഞ്ഞ ദിവസമാണ് നാടിനെ വേദനിയിലാഴ്ത്തിയ അപകടം ഉണ്ടായത്. പിക് അപ് വാനിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണാണ് രാജേഷ് മരിച്ചത്. ആടിയുലഞ്ഞ വാനില്‍നിന്നു മകനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചെറിഞ്ഞാണ് രാജേഷ് മരണത്തിലേക്ക് അടുത്തത്, അടുത്ത നിമിഷം മറിഞ്ഞ വാന്‍ രാജേഷിനു മുകളിലേക്കു വീഴുകയും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ രാജേഷ് മരിക്കുകയായിരുന്നു. 

ശ്രീഹരിക്കും വാന്‍ ഡ്രൈവര്‍ക്കും ചെറിയ പരുക്കുകള്‍ മാത്രമാണ് ഉണ്ടായത്. മഞ്ജുവാണ് രാജേഷിന്റെ ഭാര്യ. അപകടത്തില്‍ പെടുന്നതിന്റെ തൊട്ട് മുമ്പ് ശ്രീഹരിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു രാജേഷ്. കുളത്തൂപ്പുഴ റോഡില്‍ മടത്തറയ്ക്കു സമീപം ചന്തവളവിലാണു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏകമകന്‍ ശ്രീഹരിയെ (ആറ്) അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്വയം മരണം വരിച്ചത്. 

വാനിനു പിന്നില്‍ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്തായിരുന്നു രാജേഷും ശീഹരിയും ഉണ്ടായിരുന്നത്. വാഹനം മുന്നോട്ട് പോകുന്ന വഴിയില്‍ റോഡുവക്കില്‍ മണ്ണൊലിപ്പു മൂലം രൂപംകൊണ്ട കുഴിയിലേക്ക് മറിഞ്ഞാണ് വാന്‍ നിയന്ത്രണം വിട്ടത്.  അരിപ്പ ഓയില്‍പാം ഓഫിസില്‍ നിന്നു 30നു വിരമിക്കുന്ന അമ്മയുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്നു സാധനങ്ങള്‍ കൊണ്ടുവരാനായാണു രാജേഷും മകനും പിക് അപ് വാനുമായി പോയത്. 

Related Post

വീണ്ടും ഹർത്താൽ 

Posted by - Apr 5, 2018, 02:14 pm IST 0
വീണ്ടും ഹർത്താൽ  ഏപ്രിൽ ഒൻപതിന് സംസ്‌ഥാന വ്യാപകമായി ഹർത്താൽ.ദലിത് ഐക്യവേദിയാണ് സംസ്‌ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഉത്തരേന്ത്യയിൽ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ്…

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST 0
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ…

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

Posted by - Jun 8, 2018, 08:04 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20…

ആക്രമണത്തിനിരയായ കുഞ്ഞിനെ  സന്ദർശിച്ച് മുഖ്യമന്ത്രി 

Posted by - Apr 1, 2019, 04:27 pm IST 0
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം…

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Posted by - Jun 9, 2018, 08:02 am IST 0
പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍…

Leave a comment