മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക് ഇനി വിട. നിലവിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര ബാങ്കുകളോട് ആവശ്യപെട്ടു. ബാങ്ക് കല്പിച്ചിരിക്കുന്ന മിനിമം ബാലൻസ് സൂക്ഷിക്കുന്നവർക് സൗജന്യ മായ സേവനങ്ങൾ എ. ടി എം ഇടപാടുകൾ, ചെക്ക് ബുക്കിന്റെയും ഡെബിറ്റ് കാർഡിന്റെയും വിതരണം,ഇന്ധന സർചാർജ് മടക്കി നൽകൽ എന്നിവ സൗജന്യ മായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി നൽകിയിരുന്ന ഇത്തരം സൗജന്യ സേവനങ്ങൾക്ക് എതിരെ ബാങ്കുൾക്കു ദി ഡിറക്ടറേറ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ഇന്റലിജൻസ് (ഡി ജി ജി എസ് ടി )കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്ക് ബാങ്കുകൾ ഈടാക്കുന്ന നികുതി പരിഗണിച്ച ശേഷമാണ് പുതിയ നികുതി തീരുമാനിക്കുക. ഇങ്ങനെ ലഭിക്കുന്ന നികുതി 6 കോടിയിൽ അധികം വരുമെന്ന് കണക്കാക്കുന്നു. എസ് ബി ഐ, എച് ഡി എഫ് സി, ആക്സിസ്, കൊഡാക്ക്, എന്നീ ബാങ്കുകൾക്ക് ആണ് നോട്ടീസ് ലഭിച്ചിരിക്കുന്നതു.