പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം കള്ളം

74 0

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാരിന്റെ നുണ വാദത്തെ പൊളിച്ചടുക്കി റിപ്പോർട്ട്. സര്‍ക്കാരിന്റെ മദ്യനയം സത്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പുറത്തുവിട്ടില്ല. ഒടുവില്‍ വന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയുമായി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ മറുപടിയിലാണ് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി സമ്മതിക്കുന്നത്. 

എന്നാൽ സര്‍ക്കാര്‍ പുതുതായി ഒരു ബാറുകള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പ്രസംഗിക്കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഈ അവസരത്തില്‍ രാജിവെക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ഹോട്ടല്‍ റാവീസ്, കോപ്പര്‍ഫോളിയോ, മൊണാര്‍ക്ക്, സൂര്യ എന്നിവക്ക് ബാര്‍ലൈസന്‍സ് നല്‍കിയതായും രേഖയില്‍ പറയുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വാഗ്ദാനം നല്‍കിയ ഇന്നസെന്റും, കെ.പി.എ.സി ലളിതയും കുറ്റസമ്മതം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

Related Post

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​ര്‍ 18 ലേ​ക്കു മാ​റ്റി

Posted by - Nov 15, 2018, 10:05 pm IST 0
കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​ര്‍ 18 ലേ​ക്കു മാ​റ്റി. കേ​സ് വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന പ​ള്‍​സ​ര്‍ സു​നി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ…

 മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Posted by - Oct 31, 2018, 09:39 pm IST 0
തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ…

മഴ ഒഴിഞ്ഞെങ്കിലും വെള്ളമിറങ്ങാതെ കുട്ടനാട് 

Posted by - Aug 29, 2018, 06:04 pm IST 0
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ സാധാരണ ജീവിതത്തിലേക്കു പതുകെ നടന്നടുക്കുകയാണ് കുട്ടനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ.…

Leave a comment