കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

86 0

ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി ഫര്‍ഷാദ് (20), തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), തൊട്ടാപ്പ് പുളിഞ്ചോട് ഷെഹറൂഫ് (19) എന്നിവർ രക്ഷപ്പെട്ടത്. ചാവക്കാട് മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് റിമാന്‍ഡ് പ്രതികളാണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. 

പ്രതികള്‍ രക്ഷപ്പെട്ടതിനെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവര്‍ മൂന്നുപേരെയും കേസിലെ മറ്റൊരു പ്രതിയായ തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി(44)നെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രാത്രി എട്ടിന് വൈദ്യപരിശോധനയ്ക്കായി നാലുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ജാബിറിന് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 10.30-ഓടെ സ്റ്റേഷനിലെത്തിച്ചു. 

തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ച്‌ കൈ കഴുകാനായി തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയോടുചേര്‍ന്നുള്ള മറ്റൊരു മുറിയിലേക്ക് ഇവര്‍ പോയി. മുമ്പ് ശൗചാലയമായി ഉപയോഗിച്ചിരുന്ന ഈ മുറിയുടെ മേല്‍ക്കൂരയില്‍ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ചുമരുകള്‍ക്കും ഷീറ്റിനും ഇടയിലുള്ള വിടവിലൂടെ കഷ്ടിച്ച്‌ ഒരാള്‍ക്ക് പുറത്തേക്ക് ചാടിക്കടക്കാം. കൈ കഴുകാനെത്തിയ പ്രതികള്‍ മൂവരും ഈ വിടവിലൂടെ പുറത്തേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു. 

കൈ കഴുകാന്‍ പോയ പ്രതികള്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലീസുകാര്‍ ഈ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് പ്രതികള്‍ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. അപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. തൃശ്ശൂര്‍ പൂരം ഡ്യൂട്ടി നല്‍കിയിട്ടുണ്ടായിരുന്നതിനാല്‍ സംഭവസമയത്ത് മൂന്ന് പോലീസുകാര്‍ മാത്രമേ സ്റ്റേഷനില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു. ഇവര്‍ മൂന്നുപേരും സ്റ്റേഷന്റെ മുന്‍വശത്തായിരുന്നു.
 

Related Post

ഐഎസ് റിക്രൂട്ട്‌മെന്റ്; ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

Posted by - Dec 27, 2018, 11:12 am IST 0
കാസര്‍ഗോഡ്: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഐഎസില്‍ ചേരുക…

ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ

Posted by - Feb 14, 2019, 11:57 am IST 0
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ്…

മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍

Posted by - Nov 14, 2018, 09:42 pm IST 0
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ…

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ

Posted by - Nov 22, 2018, 09:51 pm IST 0
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍…

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശ പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Posted by - Apr 19, 2019, 11:45 am IST 0
കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനിൽ സോമസുന്ദരത്തെ…

Leave a comment