ലണ്ടൻ: കർണാടക തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് വിജയ് മല്യ. എന്നാൽ അതിനു സാധിക്കുന്നില്ലെന്നും ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മദ്യ രാജാവ് വിജയ് മല്യ പറഞ്ഞു. വോട്ടു ചെയ്യുക എന്നത് ജനാധിപത്യ അവകാശമാണ്. എന്നാൽ തനിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആവില്ല.
രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യുക എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും വിജയ് മല്യ പറഞ്ഞു. കേസിന്റെ വിചാരണയ്ക്കു ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലെത്തിയ മല്യ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.