മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‍ലാന്‍ഡ്, മലേഷ്യ എന്നിവരാണ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 11 വരെയുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ഓരോ ടീമുകളും മറ്റു അഞ്ച് ടീമുകളുമായി കളിച്ച ശേഷം ആദ്യ രണ്ട് സ്ഥാനക്കാര്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടും.
ഈ വര്‍ഷം അവസാനം നടക്കുന്ന വനിത ലോക ടി20യെ മുന്നില്‍ നിര്‍ത്തിയുള്ള ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം പ്രഖ്യാപനം. നിലവിലെ ചാമ്ബ്യന്മാരാണ് ഇന്ത്യ. ഹര്‍മ്മന്‍പ്രീത് കൗര്‍ ടീമിന്റെ ക്യാപ്റ്റനും സ്മൃതി മന്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തും തുടരും. സ്ക്വാഡ്: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമീമ റോഡ്രീഗസ്, അനൂജ പാട്ടില്‍, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, പൂനം യാദവ്, ജൂലന്‍ ഗോസ്വാമി, എക്സ ബിഷ്ട്, രാജേശ്വരി ഗായക്വാഡ്, ശിഖ പാണ്ഡേ, പൂജ വസ്ത്രാകര്‍, മോണ മേശ്രാം