കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല: കെ.എം.മാണി

101 0

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല. ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണ് കാനത്തിന്റെ പ്രസ്താവനയ്ക്കുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചതാണ്. 

സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ടാവാം കാനം ഇങ്ങനെയൊക്കെ പറയുന്നതെന്നും മാണി പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം പാര്‍ട്ടി കമ്മറ്റി ചേര്‍ന്ന് ആര്‍ക്ക് വോട്ട ചെയ്യണമെന്ന് തീരുമാനിക്കും. ചെങ്ങന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മുകാരനായതുകൊണ്ട് അദ്ദേഹം ജയിക്കരുതെന്നു കാനത്തിന് ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്ന് മാണി പറയുന്നു.

Related Post

ഹരിയാനയിൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബിജെപിയിലേക്ക്..

Posted by - Sep 10, 2019, 10:19 am IST 0
ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ…

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി

Posted by - May 8, 2018, 02:50 pm IST 0
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയം മുന്നില്‍…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടന 

Posted by - Dec 31, 2018, 09:00 am IST 0
തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപികുന്നതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

Leave a comment