ഇതര മതത്തിൽനിന്ന് വിവാഹം: യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

180 0

തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത്  കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ്  ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നിഖിൽ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തു വന്നത്. കോൺഗ്രസ് പ്രവർത്തകന്റെ മകളെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിനാണു നിഖിലിനെ ഗ്രൂപ്പ് അഡ്മിനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നീക്കം ചെയ്തതെന്നാണു പരാതി. 

ഗ്രൂപ്പിൽ നിന്നു നീക്കം ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അടക്കമാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.  ഇതിനു ശേഷമാണു സഭ്യമല്ലാത്ത ഭാഷയിൽപ്പോലും പോസ്റ്റുകൾ വന്നു തുടങ്ങിയത്.തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും മുൻ ജനപ്രതിനിധികളും ഉൾപ്പെടെ അനാവശ്യമായി പോസ്റ്റുകളിടുകയാണെന്നും നിഖിൽ പറയുന്നു. 

മയൂഖ എൻജിനീയറാണ്. രണ്ടു ബിരുദാനന്തര ബിരുദമുള്ള നിഖിൽ പാറളം ഗ്രാമപഞ്ചായത്ത് അംഗവുമാണ്. നിഖിലിനെ സഹായിക്കാനായി രംഗത്തുവരുമെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തതെന്നു വ്യക്തമാക്കി നിഖിലും ഭാര്യ മയൂഖയും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. 

Related Post

കൊല്ലത്ത് വിഎം സുധീരനും പിജെ കുര്യനുമെതിരെ പ്രതിഷേധം 

Posted by - Jun 11, 2018, 08:03 am IST 0
കൊല്ലം: കൊല്ലത്ത് വിഎം സുധീരനും പിജെ കുര്യനുമെതിരെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൊതുജന മദ്ധ്യത്തില്‍ ഇനിയും അവഹേളിച്ചാല്‍ തെരുവില്‍…

നേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്; പുതിയ യു.ഡി.എഫ് കണ്‍വീനറും ഡി.സി.സി അധ്യക്ഷന്‍മാരും വരും; ഇന്ന് യുഡിഎഫ് യോഗം  

Posted by - May 27, 2019, 07:39 am IST 0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തോടെ സംസ്ഥാനകോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി കേരളാനേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്തിരിക്കും. തിരഞ്ഞെടുപ്പില്‍ജയിച്ച എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ മാറ്റുന്നകാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.എം.എം ഹസ്സനോ…

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST 0
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത്…

Leave a comment