തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ വ്യക്തതയില്ല. ലിഗയുടെ ഇരുകാലുകള്‍ക്കും ഒരേ പോലെ മുറിവും ഏറ്റിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരു ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഥീരീകരിക്കാനായിട്ടുമില്ല. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസിന് കൈമാറുമെന്നാണ് സൂചന.
കൊലപാതകത്തില്‍ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുന്നതായിരിക്കും.മാത്രമല്ല,വെള്ളിയാഴ്ച രാത്രിയോടെ വള്ളിപ്പടര്‍പ്പുകളില്‍ നിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാസപരിേശാധന ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുളളൂ.
ലിഗ കൊലപാതക കേസില്‍ കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് മുഖ്യപ്രതിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയില്‍നിന്നും നിർണ്ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുമാണ്.