ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചരിത്രം അറിയാത്തതുകൊണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ചെങ്കോട്ടയുടെ പരിപാലന ചുമതല മാത്രമാണ് സ്വകാര്യ സിമന്‍റ് കമ്പനിയായ ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് നല്‍കിയിരിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രഖ്യാപിച്ച ചരിത്ര സ്മാരകങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി പ്രകാരമാണ് ചെങ്കോട്ടയുടെ പരിപാലന ചുമതലയ്ക്കുള്ള അവകാശം ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് നല്‍കിയത്. ചെങ്കോട്ടയുടെ പരിപാലനം ഡാല്‍മിയ കമ്പനി 25 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.