ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരിക്ക്

100 0

കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട് ജംഗ്ഷനിലായിരുന്നു അപകടം. നിയന്ത്രണം വിട്ട വാന്‍, എതിരെ വന്ന വര്‍ക്കല-കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഇടിക്കുകയായിരുന്നു.

ഒരു യാചകന്‍ റോഡ് മുറിച്ചുകടക്കവെ ഇയാളെ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിത്തിരിച്ചതാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റവരെ കൊട്ടിയത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Related Post

ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

Posted by - Dec 4, 2018, 04:17 pm IST 0
കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്കും…

മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 08:51 am IST 0
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഞായറാഴ്ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തില്‍ അശ്വിനിയെ കാണാതാകുകയായിരുന്നു. അശ്വിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ബീച്ച്‌ കാണാനെത്തിയപ്പോഴാണ് അശ്വതി…

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പത്മകുമാര്‍ 

Posted by - Jan 1, 2019, 02:04 pm IST 0
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.  നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ്…

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

Posted by - Apr 12, 2019, 12:25 pm IST 0
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്.  കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന്…

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Posted by - Dec 30, 2018, 08:17 am IST 0
പമ്പ : മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. 3.15 മുതല്‍…

Leave a comment