സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു

74 0

തിരുവനന്തപുരം : ഇനി മുതൽ പണിയെടുക്കണം. സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്. ഇനിമുതൽ കയറ്റിറക്കിന് അംഗീകാരമുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിക്കണം. ഇവർക്കു സർക്കാർ നിശ്ചയിക്കുന്ന നിരക്കുമാത്രം നൽകിയാൽ മതിയാകും.  മെയ് ഒന്നുമുതൽ ഈ നിയമ നടപ്പിലാക്കും. 

അമിതമായി ഏതെങ്കിലും തൊഴിലാളികൾ പണം വാങ്ങിയാൽ തൊഴിൽ വകുപ്പിന് പരാതി നൽകാം. പരാതിപ്രകാരം പണം ഉടമയ്ക്ക് തിരികെ കൊടുപ്പിക്കുകയും ആ  തൊഴിലാളിയുടെ റജിസ്ട്രേഷൻ കാർഡ് റദ്ദാക്കുകയും ചെയ്യും. നോക്കുകൂലി വാങ്ങിയാൽ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്ന്  തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം, പ്രത്യേക നൈപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികൾക്കു വിദഗ്ധരായ തൊഴിലാളികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനും ഇനി സാധിക്കും. 
 

Related Post

ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി

Posted by - Oct 24, 2018, 07:51 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.…

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST 0
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

Posted by - Oct 27, 2018, 07:15 am IST 0
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍  നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ്…

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST 0
കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍…

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

Leave a comment