കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മലയാളത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ നടി പ്രിയാമണിയുടെ വിവാഹം. ബിസിനസുകാരനായ മുസ്തഫാ രാജായിരുന്നു വരൻ. ഇരുവരും രണ്ടു മതങ്ങളിൽപെട്ടവരായിരുന്നു എന്നത് കൊണ്ട് തന്നെ അന്ന് മുതൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ താരം ഇതിനു മറുപടി പറഞ്ഞിരിക്കുകയാണ്. താൻ ഒരിക്കലും മതപരിവർത്തനം നടത്തുകയില്ല, ബോളിവുഡിലും ഇത്തരം വിവാഹങ്ങൾ നടക്കാറുണ്ട്.
എന്നാൽ അവിടെ അത്തരം ചോദ്യങ്ങൾ ആരും ഉന്നയിക്കാറില്ല. തെന്നിന്ത്യയിൽ മാത്രം എന്ത്‌കൊണ്ട് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുന്നു എന്ന് പ്രിയാമണി ചോദിച്ചു. മറ്റുള്ളവർ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ആക്രമിക്കുന്നത് ശരിയായ കാര്യമല്ലല്ലോ. ഒരു നടിയുടെ ആഘോഷങ്ങളിൽ, സന്തോഷങ്ങളിൽ നിങ്ങൾക്ക് ഭാഗമാകേണ്ട എങ്കിൽ അവരെ വിമർശിക്കാനുള്ള അധികാരവും നിങ്ങൾക്കില്ല. 'ഇതു സംബന്ധിച്ചുള്ള ട്രോളുകളും ശകാരങ്ങളുമെല്ലാം ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. അതാണെന്റെ ശീലം .
പിന്നെ മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തുകൊണ്ടാണ് തെന്നിന്ത്യൻ താരങ്ങളെ മാത്രം ഇവരൊക്കെ ട്രോളുന്നത്. നേരെമറിച്ച് ബോളിവുഡ് താരങ്ങളെ ഇപ്രകാരം ട്രോളുന്നില്ല? ബോളിവുഡിലും ഇത്തരത്തിൽ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളുകൾ വിവാഹം ചെയ്യുന്നുണ്ട്. അവരെയെല്ലാം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. ഇവിടെ തെന്നിന്ത്യയിൽ മാത്രമേ ഇത്തരം ഒരു പ്രവണതയുള്ളൂ. ഞാൻ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുമെന്നാണ് വിമർശകരുടെ വിചാരം പക്ഷെ അതിന്റെ ആവശ്യമില്ല. അതിനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് ഉള്ളത്. എനിക്കിഷ്ടമുള്ളത് ഞാൻ എനിക്ക് തോന്നുമ്പോൾ ചെയ്യും.
ഞാൻ ഹിന്ദുസമുദായത്തിലാണ് വളർന്നത്, മുസ്തഫ മുസ്ലിം ആയും. ഞങ്ങൾ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഞാനെന്റെ മതം മാറാൻ പോകുന്നില്ല. ഇത് ഞാൻ മുസ്തഫയുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും പണ്ടേ സംസാരിച്ചിട്ടുള്ളതാണ്. അവർക്ക് അതിന് പണ്ടേ സമ്മതവുമായിരുന്നു. ' പ്രിയാ മണി പറഞ്ഞു. യഥാർത്ഥത്തിൽ എനിക്കെന്റെ മാതാപിതാക്കളോടും മുസ്തഫയോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമേ മറുപടി പറയേണ്ടതുള്ളൂ. മറ്റാർക്കും മറുപടി നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് പ്രിയാമണി വ്യക്തമാക്കി.