യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി

89 0

സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. വിലക്ക് അവഗണിച്ച്‌ യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. 

യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച്‌ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി അറിയിച്ചു. 

ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചിലവ് ഏജന്റോ തൊഴിലുടമയെ വഹിക്കേണ്ടിവരുമെന്നും എംബസി അറിയിച്ചു. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
 

Related Post

മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ആക്രമണം

Posted by - May 13, 2018, 08:55 am IST 0
സുരബായ: ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും…

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST 0
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്…

ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST 0
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ…

വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ മാര്‍ഗരേഖയുമായി മാര്‍പാപ്പ; പരാതികള്‍ മൂടിവെയ്ക്കരുത്  

Posted by - May 9, 2019, 07:16 pm IST 0
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി…

അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം

Posted by - Apr 28, 2018, 07:59 am IST 0
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.  

Leave a comment