പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോയത്. വൈകീട്ട് കോഴിക്കോട് പേരാമ്പ്ര ടൗൺ പരിസരത്തായിരുന്നു സംഭവം. എ.എസ്.ഐയും പൊലീസുകാരുമാണ് സംഭവ സമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം പേരാമ്പ്രക്ക് സമീപം സി.പി.എമ്മും ആര്‍.എസ്.എസില്‍ നിന്ന് വിഘടിച്ചു പോയ ശിവശക്തി എന്ന വിഭാവും തമ്മില്‍ ബോംബേറ് ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു . ഈ കേസിലാണ് സിപിഎം പ്രവര്‍ത്തകനായ സുധാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 15 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.