മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി

139 0

ബംഗളൂരു: അര്‍ബുദ ബാധിതയായി കഴിയുന്ന അമ്മയെ കാണുന്നതിന് വേണ്ടി മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്‌റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ എന്‍.ഐ.എ പ്രത്യേക കോടതിയാണ് അനുമതി നല്‍കി. 

മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചത്. മേയ് മൂന്നു മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാമെന്ന് കോടതി അറിയിച്ചു. 11ന് വൈകിട്ടോടെ ജയിലില്‍ തിരിച്ചെത്തണം. രോഗിയായ അമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി കോടതിയെ സമീപിച്ചത്.

Related Post

ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍: ശിവസേന  

Posted by - Nov 19, 2019, 10:43 am IST 0
മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ  പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ…

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

മാനഭംഗക്കേസ്: ആള്‍ദൈവം പിടിയില്‍

Posted by - Sep 14, 2018, 07:47 am IST 0
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും…

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്

Posted by - Feb 4, 2020, 01:01 pm IST 0
അമൃത്സര്‍: തിങ്കളാഴ്ച അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍…

ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted by - Nov 18, 2019, 10:23 am IST 0
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി…

Leave a comment