മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

179 0

വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന മാധവില്‍ രാഗേഷ് മാധവ് (46) ആണ് പിടിയിലായത്. ഇയാള്‍ക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ ഒന്നും തന്നെയില്ല. വടകര ദേശീയപാതയിലെ പഴങ്കാവ് റോഡില്‍ റോണി എന്ന വാടക വീട്ടിലാണ് ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാതെ മാസങ്ങളായി ഇയാള്‍ ചികിത്സ നടത്തിവരുന്നത്. 

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് നൂറു രൂപ വില വരുന്ന വിറ്റാമിന്‍ ഗുളികകള്‍ 1500 ഓളം രൂപ ഈടാക്കിയാണ് രോഗികള്‍ക്ക് നല്‍കിയത്. ഈ സ്ഥാപനത്തില്‍ മരുന്ന് സൂക്ഷിക്കുന്നതിനോ വില്‍പന നടത്തുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഡ്രഗ്‌സ് കണ്‍ട്രോള്‍ അനുമതിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. വ്യാജ ചികിത്സ നടത്തി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് റീജിയണല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പത്ത് പെട്ടികളിലായി സൂക്ഷിച്ച അലോപതി മരുന്നുകളും പ്രതിയെയും പിടികൂടിയത്. 

ന്യൂട്രീഷന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ചികിത്സ നടത്തിയതെങ്കിലും ഇത് തെളിയിക്കാനുള്ള ഒരു രേഖകളും പ്രതിയുടെ കയ്യില്‍ നിന്നും ലഭിച്ചില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി വര്‍ഗീത് പറഞ്ഞു. പ്രതിയെ വടകര ഡുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ തുടരന്വേഷണം ആരംഭിച്ചതായും ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു. വടകര സിഐ ടി മധുസൂദനന്‍ നായരടങ്ങുന്ന പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ പിവി നൗഫല്‍, കെ ഇന്ദു, നീത എന്നിവര്‍ നേതൃത്വം നല്‍കി.

Related Post

ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

Posted by - May 23, 2019, 08:49 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം…

ഒക്ടോബർ 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

Posted by - Oct 18, 2019, 08:56 am IST 0
ന്യൂ ഡൽഹി: ഈ മാസം 22ന് ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം 

Posted by - Mar 8, 2018, 10:57 am IST 0
ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം  പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും. ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി…

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

Posted by - Jun 25, 2018, 11:10 am IST 0
മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍…

Leave a comment