ലഖ്‌നൗ: അലിഗഡ് സര്‍വ്വകലാശാലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്‌ത രണ്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം വിമര്‍ശനവുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്‌ത രണ്ടുപേരാണ് അറസ്‌റ്റിലായത്.
അലിഗഡ് സര്‍വകലാശാലയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഘടിച്ചെത്തിയ ഹിന്ദുയുവവാഹിനി, എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 150 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പാകിസ്ഥാന്‍ നേതാവായ മുഹമ്മദലിയുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു എംപിയുടെ വാദം. എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു.