നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ് 

227 0

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ്. അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും നീക്കം ചെയ്‌തവയില്‍ ഉള്‍പ്പെടുന്നു. പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ വീഡിയോകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന വീഡിയോകളാണ് ഇതെന്നാണ് യൂട്യൂബിന്റെ വാദം. ലേഖനങ്ങള്‍ തയ്യാറാക്കാനും അസൈമെന്‍റുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന EduBirdie ന്‍റെ പരസ്യം നല്‍കിയ വീഡിയോകളാണ് പ്രധാനമായും നീക്കം ചെയ്‌തത്‌. 700 ദശലക്ഷം സന്ദര്‍ശകരുള്ള 1,400 വീഡിയോകളില്‍ ഈ സൈറ്റിന്‍റെ പരസ്യമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
 

Related Post

കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ 

Posted by - Mar 12, 2018, 05:27 pm IST 0
കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ എത്തി. കർഷകരുടെ കടങ്ങൾ…

'ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Posted by - Nov 17, 2019, 01:19 pm IST 0
ന്യൂഡൽഹി: നിശ്ചിത തൊഴിൽസമയവും സ്ഥിരവരുമാനവുമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യങ്ങൾ എന്നിവസംബന്ധിച്ച്…

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം 

Posted by - Mar 8, 2018, 10:57 am IST 0
ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം  പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും. ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം : പൊലീസിനെ വെട്ടിലാക്കി പ്രധാന സാക്ഷിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

Posted by - Apr 16, 2018, 11:50 am IST 0
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്ന പൊലീസിന്റെ റിപ്പോര്‍ട്ടാണ് ഇതോടെ പൊളിഞ്ഞത്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ്…

Leave a comment