സിറിയ: സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണം. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ പ്രസ്താവനയിലാണ് വാര്‍ത്ത പുറത്ത് വന്നത്. സിറിയയിലെ റഷ്യന്‍ സൈന്യത്തിന്റെ രണ്ടാമത്തെ അപകടമാണിത്.
മേയ് മൂന്നിന് വിമാനം പറത്തിയശേഷം വിമാനം തകര്‍ന്നു വീണീരുന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ കിഴക്കന്‍ മേഖലയില്‍ ഒരു റഷ്യന്‍ കെ എ 52 ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പൈലറ്റുമാരും കൊല്ലപ്പെട്ടുവെന്ന് 'ടാസ്‌ക് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.