ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

165 0

അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത് വിലയിരുത്താന്‍ എത്തിയതായിരുന്നു സിദ്ധുവും സംഘവും. സിദ്ധുവും സംഘവും ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ തെരുവുകാള ശൗര്യത്തോടെ പാഞ്ഞടുക്കുകയായിരുന്നു. 

മന്ത്രി എത്തിയതറിഞ്ഞ് നിരവധി ആള്‍ക്കാരും മാദ്ധ്യമ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. കാളയുടെ വരവ് കണ്ട സിദ്ധു പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അതേസമയം,​സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത്‌സറിലെ ദുര്‍ഗൈന ക്ഷേത്രത്തിന് മുന്നില്‍ വച്ച്‌ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.

Related Post

ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ 

Posted by - May 2, 2018, 08:38 am IST 0
ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് പിടിയിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ മുറിക്കു പുറത്താക്കിയ…

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Posted by - Dec 3, 2019, 02:04 pm IST 0
ന്യൂദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹവാല ഇടപാടിലൂടെ കോടികളുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ്…

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; ആവശ്യമെങ്കില്‍ ആണവായുധ നയത്തില്‍ മാറ്റം വരുത്തും  

Posted by - Aug 16, 2019, 09:18 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.നിലവില്‍ ആണവായുധം ആദ്യംഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെനയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ്പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.…

ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു

Posted by - Jul 1, 2018, 12:03 pm IST 0
കോ​ട്ട്വാ​ര്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. എ​ട്ടു​പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍…

ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Posted by - Nov 18, 2018, 11:56 am IST 0
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ്…

Leave a comment