ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

262 0

തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌ 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്‌നയെ കാണാതായത്. അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി. 

പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ആര്‍ക്കും ഒരു വിവരവുമില്ല. വിവരങ്ങള്‍ ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ഫോണ്‍: 9497990035. 

Related Post

തൊടുപുഴയിലെ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

Posted by - Apr 4, 2019, 12:45 pm IST 0
തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എട്ടാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്.  കുട്ടിയുടെ തലച്ചോറിന്‍റെ…

മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ അമിത് ഷാ പ്രാർത്ഥന നടത്തി 

Posted by - Sep 2, 2019, 05:02 pm IST 0
മുംബൈ: ഗണേഷ് ചതുർത്ഥിയുടെ ശുഭദിനത്തിൽ ഗണപതിയുടെ അനുഗ്രഹം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ചു. ഭാരതീയ ജനതാ പാർട്ടി നേതാക്കളും…

യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

Posted by - Dec 4, 2018, 01:39 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍…

രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted by - Apr 21, 2018, 04:47 pm IST 0
തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.  സൈബര്‍…

ട്രാന്‍സ്ജെന്ററുകള്‍  ശബരിമല ദര്‍ശനം നടത്തി

Posted by - Dec 18, 2018, 11:24 am IST 0
പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി…

Leave a comment