ബംഗളൂരു: ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്ന് എച്ച് ഡി കുമാരസ്വാമി.ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജെഡിഎസ്സിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല.
രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിയമസഭാകക്ഷി നേതാവായി ഡി.എച്ച് കുമാരസ്വാമിയെ തെരഞ്ഞെടുത്തു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒന്നും രണ്ടും രൂപയല്ല, 100 കോടിയാണ് ബി.ജെ.പി വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വരുന്നു.
പാവങ്ങളെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഇന്ന് 100 കോടി വാഗ്ദ്ധാനം ചെയ്യുന്നത് എങ്ങനെയാണെന്നും കുമാരസ്വാമി ചോദിച്ചു. ഇനി ബി.ജെ.പിയിലെ പിന്തുണയ്ക്കില്ല. 2004ലും 2005ലും ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം കാരണം പിതാവ് ദേവഗൗഡയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കറുത്ത പാടുണ്ടായി. അത് മായ്ച്ചു കളയാനുള്ള അവസരമാണ് ഇപ്പോള്‍ ദൈവം തന്നിരിക്കുന്നത്. അതിനാല്‍ തന്നെ താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും കുമാരസ്വാമി വിശദീകരിച്ചു.