ബെംഗളുരു: രാഷ്‌ട്രീയ അനിശ്‌ചിതത്വം നില നില്‍ക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ്, എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബെംഗളൂരുവിട്ടത്. അതേ സമയം ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും. സര്‍ക്കാറുണ്ടാക്കാന്‍ യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ എംഎല്‍എമാരുടെ ലിസ്‌റ്റ് കോടതി പരിശോധിക്കും ഭുരിപക്ഷമില്ലെങ്കില്‍ യെദ്യൂരപ്പക്ക് രാജിവെക്കേണ്ടിവരും.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ച് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെയും ഗുലാം നബി ആസാദിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ന് കര്‍ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. നേരത്തെ എംഎല്‍ എമാരെ വാളയാര്‍ അതിര്‍ത്തി വഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു പിന്നീട് അതുപേക്ഷിച്ചു. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതിയും ഇന്നലെ നിഷേധിച്ചിരുന്നു. കര്‍ണാടകയില്‍ എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് എം എല്‍ എമാരെ ബാംഗ്ലൂരുവില്‍ നിന്നും മാറ്റിയത്. 36 ജെഡി എസ് എം എല്‍ എമാരാണ് ഹൈദരാബാദില്‍ എത്തിയത്.