ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിന്റെ ഇമേജ് നിങ്ങള്‍ക്കിനി പ്രിന്റ് ചെയ്‌തെടുക്കാം. ബ്രസീലിലെ ഗവേഷകരാണ് പുതിയ ടെക്‌നോളജിയുമായി ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ സാധ്യമാക്കുന്നത്. ഇത് ജീവിതകാലത്തേക്കും സൂക്ഷിച്ചുവയ്ക്കാവുന്ന ഏറ്റവും വിലപിടിപ്പുളള സമ്മാനമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ഏറ്റവും സൂഷ്മമായ മോള്‍ഡിങ് ഉപകരണങ്ങളുപയോഗിച്ചാണ് 3ഡി പ്രിന്റിങ് നടത്തുന്നത്. എംആര്‍ഐ സ്‌കാനിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗര്‍ഭസ്ഥ ശിശുവിന്റെ മോഡല്‍ പ്രിന്റ് ചെയ്യുന്നത്. ഇത്തരം പ്രിന്റുകള്‍ പ്ലാസ്റ്ററില്‍ തയ്യാറാക്കുകയും പിന്നീട് വിലപിടിപ്പുളള ലോഹങ്ങള്‍ കൊണ്ട് പൊതിയാനുമാകും.