സാഗര്‍ ചുഴലിക്കാറ്റ് കേരള തീരത്തേക്ക്: മുന്നറിയിപ്പുമായി അധികൃതര്‍ 

84 0

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളിലേക്കും എത്താന്‍ സാധ്യതയെന്ന് സൂചന. ഏത് സമയവും സാഗര്‍ ഇന്ത്യയിലെത്താം എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണു മുന്നറിയിപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡു ജില്ലകളില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 90 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാമെന്നും അറിയിപ്പ്. ലക്ഷദ്വീപ് ഭാഗത്തേക്കു മത്സ്യബന്ധനം ഒഴിവാക്കണം. 

സാഗര്‍ ചുഴലിക്കാറ്റ് യെമന്‍ തീരത്ത് ആഞ്ഞടിക്കുമ്പോള്‍ അറബിക്കടല്‍ ഇന്നും നാളെയും പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിനു പോകുന്നവര്‍ അടുത്ത 48 മണിക്കൂര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ ഭാഗങ്ങളിലേക്കും പോകരുതെന്നാണു നിര്‍ദേശം. 

Related Post

ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

Posted by - Sep 18, 2019, 04:43 pm IST 0
കൊച്ചി: ആലുവ ജില്ലാ ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്‍റെ മകന്‍ ചിപ്പി (34) ആണ്…

ബിഷപ്പിനെതിരായ ലൈംഗികാരോപണം : കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted by - Jul 9, 2018, 11:19 am IST 0
കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ…

കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചു 

Posted by - Oct 11, 2018, 08:47 pm IST 0
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയമനം പ്രഖ്യാപിച്ചത്. വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ്…

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന രേഖ വ്യാജമെന്ന് പ്രതികളുടെ ബന്ധുക്കളുടെ പരാതി 

Posted by - Mar 28, 2019, 06:53 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ. രേഖകൾ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസിൽ പരാതി നൽകി.…

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ്…

Leave a comment