ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 

191 0

കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്‌ജില്‍ നിന്നാണ് മൂവരേയും പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

ഷമേജിന്റെ കൊലയാളികള്‍ കര്‍ണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗലൂരുവില്‍ നടത്തിയ തിരച്ചിലില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കൃത്യം നടന്നയുടനെ പ്രദേശത്തെ നിരവധി സി.പി.എം പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നു. 

നേരത്തെ രണ്ടു പേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച്‌ രണ്ട് പേര്‍ക്കും അറിവുള്ളതായാണ് അറിയുന്നത്. ഇവരെ ഏത് രീതിയില്‍ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എന്നാല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ കൃത്യം നടക്കുമ്പോള്‍ മറ്റൊരു സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യത്തില്‍ കാണാനുണ്ട്.

Related Post

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ്…

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റില്‍ കോണ്‍ഗ്രസ്; 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി  

Posted by - Mar 12, 2021, 03:21 pm IST 0
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെപിസിസി…

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്‌, ജോസ്‌ കെ മാണി രാജ്യസഭാ സ്‌ഥാനാര്‍ഥി

Posted by - Jun 9, 2018, 06:38 am IST 0
കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ മാണി എം.പി. മത്സരിക്കും. പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ എം സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസം…

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

Posted by - Apr 7, 2018, 07:05 am IST 0
മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ പ്രളയം വരു മ്പോൾ മൃഗങ്ങൾ ഒന്നിച്ചു നിക്കുമ്പോൾ ബിജെപിക്ക്  എതിരായി പട്ടിയും പൂച്ചയേയും പോലെ മറ്റു പാർട്ടികൾ ഒന്നിച്ചു…

ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു

Posted by - Nov 26, 2018, 11:56 am IST 0
കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍…

Leave a comment