മാന്‍: മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോടുകൂടി മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത എന്നീ മേഖലകളില്‍ ഇടിമിന്നലോടു കൂടി മഴ പെയ്തു തുടങ്ങും. മേകുനു കൊടുങ്കാറ്റ് സലാലായ്ക്കും ഹൈമയ്ക്കും അടുത്തുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്.
ദോഫാര്‍ മേഖലയില്‍ നിലവില്‍ 80,000ത്തോളം ഇന്ത്യക്കാരാണു സ്ഥിരതാമസക്കാരായിട്ടുള്ളത്. മണിക്കൂറില്‍ 170 കി.മീ മുതല്‍ 230 കി.മീ വരെ വേഗതയിലായിരിക്കും മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യത. ഇതിന്റെ മുന്നോടിയായി ഈ മേഖലകളില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ ഉറപ്പ് വരുത്തുന്നതിനുമുള്ള അടിയന്തര നടപടികള്‍ ഒമാന്‍ സിവില്‍ ഡിഫന്‍സ് എടുത്തു കഴിഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മറ്റന്നാള്‍ മുതല്‍ ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏത് ഗുരുതരമായ സാഹചര്യങ്ങളും നേരിടുവാന്‍ ഒമാന്‍ സിവില്‍ ഡിഫന്‍സ് സജ്ജമായി കഴിഞ്ഞുവെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. സൗദിയില്‍ കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുക. റിയാദിലെ പല സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.