വകുപ്പു വിഭജനം : അഭിമാനം പണയംവെച്ച്  മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് കുമാരസ്വാമി

169 0

ബംഗളൂരു : വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരില്‍ ചെറിയ തര്‍ക്കങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. വകുപ്പു വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി അറിയിച്ചു.

ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രം ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലന്നും കുമാരസ്വാമി പറഞ്ഞു.

Related Post

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST 0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

മുംബൈ നഗരത്തില്‍ കനത്ത മഴ: ഗതാഗത സംവിധാനം ഭാഗികമായി നിലച്ചു

Posted by - Jul 9, 2018, 08:09 am IST 0
മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

5000 അര്‍ധസൈനികരെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു   

Posted by - Dec 11, 2019, 06:13 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം നേരിടാൻ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കയച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്.  കശ്മീരില്‍നിന്ന്…

ധൂലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു, 58 പേർക്ക് പരിക്കേറ്റു

Posted by - Aug 31, 2019, 02:53 pm IST 0
മഹാരാഷ്ട്ര :ഷിർപൂർ മേഖലയിലെ ഒരു കെമിക്കൽ പ്ലാന്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. സംഭവത്തിൽ 20 പേർ മരിക്കുകയും 58 പേർ…

Leave a comment