പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

47 0

വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് ഉടന്‍ താലുക്ക് ആശുപത്രിയിലെത്തിച്ചു. 

പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വൈക്കം സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡു ചെയ്തു. വൈക്കം ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Related Post

ഭാര്യയെ തീ കൊളുത്തികൊന്ന സംഭവം; ഭർത്തവ് അറസ്റ്റിൽ 

Posted by - May 3, 2018, 08:27 am IST 0
തൃശൂരിൽ വെച്ച് കഴിഞ്ഞ ഞായറാഴ്‌ച ഭാര്യ ജീതുവിനെ പ്രട്രോളൊഴിച്ച് തീ കൊളുത്തികൊന്ന ഭർത്താവ് വിരാജുവിനെ മുംബൈയിൽ വെച്ച് കേരള പോലീസ് പിടിച്ചു. കുടുംബ പ്രശ്നമാണ് വിരാജുവിനെ കൊലപാതകത്തിലേക്ക്…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക്

Posted by - Nov 15, 2018, 11:16 am IST 0
കാരക്കോണം : സിഎസ്‌ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക് . കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സ്കൂള്‍ ബസ്…

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST 0
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും…

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST 0
തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള…

Leave a comment