ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. 7,500 കോടി രൂപ ചെലവിലാണ് എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണം നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
പൂര്‍ണമായ രീതിയില്‍ നിര്‍മാണം 2019 മാര്‍ച്ചിലെ പൂര്‍ത്തിയാവു. ഉദ്ഘാടനത്തിന് ശേഷം തുറന്ന എസ്.യു.വിയില്‍ മോദി എക്സ്പ്രസ് ഹൈവേയിലുടെ സഞ്ചരിച്ചു. പുതിയ എക്സ്പ്രസ് ഹൈവേ പൂര്‍ത്തിയാകുന്നതോടെ രണ്ട് നഗരങ്ങളും തമ്മിലുള്ള യാത്രസമയം 40 മിനിട്ട് വരെ കുറക്കാന്‍ സാധിക്കും. 14 വരി പാതയില്‍ 31 ട്രാഫിക് സിഗ്നലുകളാണ് ഉള്ളത്.