തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. നിലവിലെ ഗവര്‍ണറായ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.
കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസം മുമ്പാണ് ഉത്തരവിറക്കിയത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും പദവികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം നിലപാടെടുത്തിരുന്നു. എന്നാല്‍ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന നിലപാടോടെ ദേശീയ നേതൃത്വം ചുമതലയേല്‍പ്പിക്കുകയായിരുന്നു. ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കളെ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു.