കനത്ത മഴയിലും ചെങ്ങന്നൂരില്‍  മികച്ച പോളിംഗ്

61 0

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാവിലത്തെ പോളിംഗ് വരുന്ന മണിക്കൂറുകളിലും തുടരുമോ എന്നത് സംശയകരമാണ്. കാരണം കനത്ത മഴയാണ് പെയ്യുന്നത്. വൈകിട്ടോടെ മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയാണുള്ളത്. 

സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുളക്കുഴിയിലെ എസ്‌എന്‍ഡിപി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പുലിയൂര്‍ എച്ച്‌എസ്‌എസിലെ പോളിംഗ് ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും സംഘവും വോട്ട് രേഖപ്പെടുത്തിയത്. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ചാണ് ജനങ്ങള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. അത് മുന്നില്‍ക്കണ്ടുകൊണ്ട് കൂടിയാകണം വോട്ടര്‍മാര്‍ രാവിലെതന്നെ വന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

വോട്ടിംഗ് പുരോഗമിക്കവെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷ പുലര്‍ത്തുകയാണ്. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. മണ്ഡലം താന്‍ തിരിച്ച്‌ പിടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രതികരണം. ഇത്തവണ വിജയം നേടുകതന്നെ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു. അതേസമയം, ചില ബൂത്തുകളില്‍ വോട്ടിംഗ് തുടങ്ങാന്‍ താമസം നേരിട്ടു. വൈദ്യുതി തകരാറിനെ തുടര്‍ന്ന് അഞ്ച് ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. 

കൂടാതെ വിവിപാറ്റ് തകരാറിലായതിനാല്‍ വെണ്‍മണി പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന്‍ മാറ്റിവച്ചു. ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകരാണ് ഇത്തവണയുള്ളത്. പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച്‌ 13502 വനിതാ വോട്ടര്‍മാരാണ് കൂടുതലുള്ളത്. അവസാന കണക്ക് പ്രകാരം കഴിഞ്ഞ തവണത്തേക്കാള്‍ 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്ന കന്നിവോട്ടര്‍മാരുടെ എണ്ണം 5039 ആണ്.

Related Post

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST 0
കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം…

ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Posted by - Nov 18, 2018, 08:43 am IST 0
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍,…

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST 0
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

Leave a comment