കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം.
ചിക്കന്‍ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ഇത്തരത്തിലുള്ള നിരവധി വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.