കെവിന്റെ കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ 

89 0

കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ കുടുബം നീനുവിന്റെ ഒരു സുഹൃത്തിനെ ആക്രമിക്കാന്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി സൂചന. രണ്ടുവര്‍ഷം മുമ്പ് തെന്മല സ്വദേശിക്കെതിരെ ആയിരുന്നു ഈ ക്വട്ടേഷന്‍ നടന്നത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമമുണ്ടാവുകയും ചെയ്തു.തട്ടിക്കൊണ്ടുപോയ കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മൃതദേഹം ഇന്നലെയാണ് പുനലൂരിലെ ചാലിയക്കര ആറ്റില്‍നിന്ന് കണ്ടെത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീനുവിന്റെ സഹോദരന്‍ ഷാനുവാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നീനുവിന്റെ അച്ഛനും അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ പ്രതിയായ നിയാസിന്റെ മാതാവ് വെളിപ്പെടുത്തി. മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനും നീനുവും നാലുദിവസം മുമ്പാണ് വിവാഹിതരായത്.

Related Post

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

Posted by - Jul 6, 2018, 10:22 am IST 0
ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍…

 സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 28, 2018, 09:07 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച ഉച്ചവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 3,545 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍…

വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍

Posted by - Dec 17, 2018, 09:26 am IST 0
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു

Posted by - May 24, 2018, 07:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ക​ര്‍​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണു വി​ല​വ​ര്‍​ധ​ന ഉണ്ടാകുന്നത്.  പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20…

Leave a comment